അബുദാബി: ലോകത്തെ ഏറ്റവും വലിയ സൈൻ എന്ന ഗിന്നസ് നേട്ടവുമായി ലിവ

featured GCC News

ലോകത്തെ ഏറ്റവും വലിയ ലാൻഡ്‌മാർക് സൈൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് അൽദഫ്‌റയിൽ സ്ഥിതി ചെയ്യുന്ന ലിവ സൈൻ ബോർഡ് കരസ്ഥമാക്കി. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ലിവ എന്ന പ്രദേശത്തിന്റെ നാമം സൂചിപ്പിക്കുന്ന ഈ ലാൻഡ്‌മാർക് സൈൻ ബോർഡ് അൽ ദഫ്‌റ മുനിസിപ്പാലിറ്റിയാണ് നിർമ്മിച്ചിരിക്കുന്നത്. 49 ടൺ ഭാരമുള്ള ഈ സൈൻ ബോർഡിന് 23.5 മീറ്റർ ഉയരമുണ്ട്.

Source: Abu Dhabi Media Office.

സമുദ്രനിരപ്പിൽ നിന്ന് 197 മീറ്റർ ഉയരത്തിലുള്ള ഒരു കുന്നിന്മേലാണ് ഈ സൈൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ലോഹങ്ങൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.