സൗദി: മദീന ബുക്ക് ഫെയർ ആരംഭിച്ചു

featured GCC News

പത്ത് ദിവസം നീണ്ട് നിൽക്കുന്ന മദീന ബുക്ക് ഫെയർ 2022 ജൂൺ 16, വ്യാഴാഴ്ച ആരംഭിച്ചു. മദീന റീജിയൻ ഗവർണർ H.R.H. പ്രിൻസ് ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസാണ് പുസ്തകമേള ഉദ്ഘാടനം ചെയ്തത്.

കിംഗ് സൽമാൻ ബിൻ അബ്ദെൽഅസിസ് സെന്റർ ഫോർ എക്സിബിഷൻസ് ആൻഡ് കോൺഫെറൻസസിൽ വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. ജൂൺ 16-ന് ആരംഭിച്ച മേള 2022 ജൂൺ 25 വരെ നീണ്ട് നിൽക്കുന്നതാണ്. പതിനൊന്ന് രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം പ്രസാധകർ മേളയിൽ പങ്കെടുക്കുന്നുണ്ട്.

Source: Saudi Press Agency.

മദീന റീജിയൻ ഡവലപ്മെന്റ് കമ്മീഷൻ, കമ്മീഷൻ ഫോർ ലിറ്ററേച്ചർ, പബ്ലിഷിങ്ങ്, ട്രാൻസ്ലേഷൻ എന്നിവർ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. സൗദി അറേബ്യയിൽ നിന്നും, അറബ് മേഖലയിൽ നിന്നുമുള്ള സാംസ്‌കാരിക നായകർ, മാധ്യമ പ്രതിനിധികൾ തുടങ്ങിയവർ മേളയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

പന്ത്രണ്ടായിരം സ്‌ക്വയർ മീറ്ററിലധികം വിസ്തൃതിയുള്ള വേദിയിൽ സംഘടിപ്പിക്കുന്ന ഈ മേളയിൽ വിവിധ ഭാഷകളിലായി അറുപത്തിനായിരത്തിലധികം പുസ്തകങ്ങൾ ഒരുക്കിയിട്ടുണ്ട്. മദീന ബുക്ക് ഫെയറിന്റെ ഭാഗമായി സെമിനാറുകൾ, കവിതാസന്ധ്യകൾ, ശാസ്ത്രം, സാഹിത്യം തുടങ്ങിയ വിഷയങ്ങളിലെ വർക്ക്ഷോപ്പുകൾ എന്നിവ ഉൾപ്പടെ എൺപതിലധികം പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

Cover Photo: Saudi Press Agency.