രാജ്യത്ത് മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ള നടപടി ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു. 2022 ഒക്ടോബർ 19-ന് നടന്ന ഖത്തർ ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.
ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ ക്യാബിനറ്റ് തീരുമാന പ്രകാരം, 2022 ഒക്ടോബർ 23, ഞായറാഴ്ച മുതൽ ഖത്തറിലെ താഴെ പറയുന്ന ഇടങ്ങളിലൊഴികെ മാസ്കുകൾ നിർബന്ധമല്ല:
- ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ.
- അടഞ്ഞ പൊതു ഇടങ്ങളിൽ ഉപഭോക്താക്കളുമായി അടുത്തിടപഴകേണ്ടി വരുന്ന ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുള്ള തീരുമാനം തുടരും.
രാജ്യത്തെ പൊതു ഇൻഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കിയിട്ടുള്ള തീരുമാനം 2022 സെപ്റ്റംബർ 1 മുതൽ ഖത്തർ പിൻവലിച്ചിരുന്നു.