ഒമാനിലെ മുസന്തം ഗവർണറേറ്റിൽ പവിഴപ്പുറ്റുകൾ ശുദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതായി മിനിസ്ട്രി ഓഫ് ഇൻവൈറൻമൻറ്റ് ആൻഡ് ക്ലൈമറ്റ് അഫയേഴ്സ് (MECA) അറിയിച്ചു. ഖസബ് വിലായത്തിലെ ഏതാനം ഇടങ്ങളിലാണ്, ഇൻവൈറൻമൻറ്റ് ആൻഡ് ക്ലൈമറ്റ് അഫയേഴ്സ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഈ പരിപാടി സംഘടിപ്പിച്ചത്.
ഖസബ് വിലായത്തിലെ പലയിടങ്ങളിലുമുള്ള പവിഴപ്പുറ്റുകളിൽ, മീൻപിടിക്കാൻ ഉപയോഗിക്കുന്ന വലകൾ കുടുങ്ങി ആവാസവ്യവസ്ഥക്ക് ഭീഷണിയുയർത്തുന്നതായി MECA-യ്ക്ക് പല മേഖലകളിൽ നിന്നും സമൂഹ മാധ്യമങ്ങളിലൂടെ അറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് ഈ നടപടി.
ഈ വിവരം മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയ വ്യക്തികളോടും, ഡൈവിംഗ് വിദഗ്ധരോടും അധികൃതർ നന്ദി അറിയിച്ചു. പവിഴപ്പുറ്റുകൾക്കും, അവയുമായി ബന്ധപ്പെട്ട സമുദ്രജീവികൾക്കും വലിയ ഭീഷണി ഉയർത്തുന്ന ഇത്തരം വലകൾ നീക്കം ചെയ്തതായും മന്ത്രാലയം അറിയിച്ചു.