സൗദി അറേബ്യ: മദീനയിൽ ബസ് റാപിഡ് ട്രാൻസിറ്റ് സേവനം നടപ്പിലാക്കാൻ തീരുമാനം

featured GCC News

മദീനയിൽ ബസ് റാപിഡ് ട്രാൻസിറ്റ് (BRT) സേവനം നടപ്പിലാക്കാൻ തീരുമാനിച്ചതായി മദീന റീജിയൻ ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു. മദീനയിലെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തോടെയാണ് മദീന റീജിയൻ ഡവലപ്മെന്റ് അതോറിറ്റി ഈ പദ്ധതി നടപ്പിലാക്കുന്നത്. ബസ് റാപിഡ് ട്രാൻസിറ്റ് പദ്ധതിയുടെ ഭാഗമായി രണ്ട് പ്രധാന ട്രാക്കുകളിലൂടെ ഏതാണ്ട് 52 കിലോമീറ്റർ ദൈർഘ്യത്തിലുള്ള യാത്രാ സേവനമാണ് അതോറിറ്റി വിഭാവനം ചെയ്തിരിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സൗഹൃദമായ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്ന ബസുകളായിരിക്കും ഉപയോഗിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ആകെ 33 സ്റ്റേഷനുകളാണ് നിർമ്മിക്കുന്നത്.

മണിക്കൂറിൽ ആയിരത്തിഎണ്ണൂറോളം യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകാനാകുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ബസ് റാപിഡ് ട്രാൻസിറ്റ് പദ്ധതിയുടെ ആദ്യ ട്രാക്കിൽ 22 ബസ് സ്റ്റോപ്പുകളും, രണ്ടാമത്തെ ട്രാക്കിൽ 11 ബസ് സ്റ്റോപ്പുകളും ഉണ്ടായിരിക്കും.

Cover Image: Medina Region Development Authority.