ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണം; മസ്‌കറ്റിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റം

GCC News

ഒക്ടോബർ 11 മുതൽ ഒമാനിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മസ്‌കറ്റ് ഗവർണറേറ്റിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 10-ന് വൈകീട്ടാണ് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലൂടെ നൽകിയത്.

ഈ അറിയിപ്പ് പ്രകാരം മസ്‌കറ്റ് ഗവർണറേറ്റിലെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളും രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 2:30 വരെ പ്രവർത്തിക്കുന്നതാണ്. വൈകീട്ട് 2:30 മുതൽ 9:30 വരെ (വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും രാവിലെ 9:30 മുതൽ വൈകീട്ട് 4:30 വരെ) താഴെ പറയുന്ന ഏതാനം ആരോഗ്യ കേന്ദ്രങ്ങൾ മാത്രമായിരിക്കും പ്രവർത്തിക്കുക എന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സീബ് വിലായത്ത്

  • Hai Al-Jamaa Health Centre (COVID-19 രോഗബാധിതർക്ക്)
  • Al Hail Health Centre – ഈ കേന്ദ്രത്തിന്റെ പരിസരപ്രദേശങ്ങളിൽ നിന്നുള്ള രോഗികൾക്ക് പുറമെ Al-Khoudh Health Centre പരിസരത്തുള്ള രോഗികൾക്കും ഇവിടെ പ്രവേശിക്കാവുന്നതാണ്.
  • Al Mawaleh Health Centre – Al Mawaleh North Health Centre പരിസരത്തുള്ള രോഗികൾക്കും ഇവിടെ പ്രവേശിക്കാവുന്നതാണ്.
  • Al Shadi Health Centre – Seeb Health Centre പരിസരത്തുള്ള രോഗികൾക്കും ഇവിടെ പ്രവേശിക്കാവുന്നതാണ്.
  • North Mabela Health Centre.
  • South Mabela Health Centre

ബൗഷർ വിലായത്ത്

  • Al Ansab Health Centre.
  • North Al Khuwair Health Centre – Al Khuwair South, Azaiba, AL Ghubrah, and Baushar centers പരിസരത്തുള്ള രോഗികൾക്കും ഇവിടെ പ്രവേശിക്കാവുന്നതാണ്.

മത്ര വിലായത്ത്

  • Muttrah Health Centre – Al Wattayah, Ruwi, Wadi Al Kabir, and Al Mina എന്നീ പ്രദേശങ്ങളിലെ രോഗികൾക്കും പ്രവേശനം.

മസ്‌കറ്റ് വിലായത്ത്

  • Muscat Health Centre.
  • Yeti Health Centre – Seefa Health Centre പരിസരത്തുള്ള രോഗികൾക്കും ഇവിടെ പ്രവേശിക്കാവുന്നതാണ്.

അൽ അമീറത് വിലായത്ത്

  • Al Nahdha Health Centre.
  • Saaya Health Centre.
  • Al Amerat Centre – Al Hajer Health Centre പരിസരത്തുള്ള രോഗികൾക്കും ഇവിടെ പ്രവേശിക്കാവുന്നതാണ്.

ഖുറയ്യാത് വിലായത്ത്

  • ഇവിടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും വൈകീട്ട് 2:30 മുതൽ 9:30 വരെ പ്രവർത്തിക്കുന്നതാണ്.

ഒക്ടോബർ 11 മുതൽ രണ്ടാഴ്ച്ചത്തേക്ക്, രാത്രി 8 മണി മുതൽ പുലർച്ചെ 5 വരെയാണ് ഒമാനിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രാത്രി 8 മുതൽ പുലർച്ചെ 5 വരെ പൊതു ഇടങ്ങളും, വാണിജ്യ സ്ഥാപനങ്ങളും അടച്ചിടാനാണ് തീരുമാനം.