രാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനി അമ്പത് ദിവസത്തെ കാലയളവ് മാത്രമാണ് ശേഷിക്കുന്നതെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ഓർമ്മപ്പെടുത്തി. 2022 നവംബർ 11-ന് വൈകീട്ടാണ് MOHRE ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ഏറ്റവും ചുരുങ്ങിയത് അമ്പത് ജീവനക്കാരെങ്കിലുമുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ, 2023 ജനുവരി 1-ന് മുൻപായി, തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാരുടെ എണ്ണത്തിൽ 2 ശതമാനം വർദ്ധനവ് നടപ്പിലാക്കണമെന്ന് MOHRE വ്യക്തമാക്കി. സ്വദേശിവത്കരണം സംബന്ധിച്ച ലക്ഷ്യങ്ങൾ നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്ക് നാഫിസ് സംവിധാനത്തിലൂടെ പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാണെന്നും MOHRE കൂട്ടിച്ചേർത്തു.
ഇതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് 2023 ജനുവരി 1 മുതൽ പിഴ ചുമത്തുമെന്നും MOHRE അറിയിച്ചിട്ടുണ്ട്. നിയമിക്കപ്പെടാത്ത ഓരോ എമിറാത്തി ജീവനക്കാരനും പ്രതിവർഷം 72000 ദിർഹം എന്ന രീതിയിലാണ് ഈ പിഴ കണക്കാക്കുന്നത്.
WAM