സൗദി അറേബ്യ: 2024-ൽ 18.5 ദശലക്ഷത്തിലധികം വിദേശ തീർത്ഥാടകർ ഹജ്ജ്, ഉംറ കർമങ്ങളിൽ പങ്കെടുത്തു

Saudi Arabia

കഴിഞ്ഞ വർഷം 18.5 ദശലക്ഷത്തിലധികം വിദേശ തീർത്ഥാടകർ ഹജ്ജ്, ഉംറ കർമങ്ങളിൽ പങ്കെടുത്തതായി സൗദി അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജിദ്ദ സൂപ്പർഡോമിൽ വെച്ച് നടന്ന നാലാമത് ഹജ്ജ് കോൺഫറൻസ് ആൻഡ് എക്‌സിബിഷനിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ കണക്കുകൾ അവതരിപ്പിച്ചത്.

2024-ൽ 13 ദശലക്ഷത്തിലധികം തീർത്ഥാടകർ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിച്ചതായും അദ്ദേഹം അറിയിച്ചു.