യു എ ഇ: 2022 മെയ് വരെ അജ്‌മാൻ സന്ദർശിച്ചവരുടെ എണ്ണം രണ്ടേകാൽ ലക്ഷം കടന്നു

GCC News

2022-ൽ മെയ് മാസം അവസാനം വരെയുള്ള കണക്കുകൾ പ്രകാരം അജ്‌മാൻ സന്ദർശിച്ചവരുടെ എണ്ണം രണ്ടേകാൽ ലക്ഷം കടന്നതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ട് പ്രകാരം, ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ ഏതാണ്ട് 237000 പേരാണ് അജ്‌മാൻ സന്ദർശിച്ചത്.

ടൂറിസം രംഗത്തെ ഈ ഉണർവ് അജ്മാനിലെ ഹോട്ടൽ മേഖലയിലും ദൃശ്യമാണ്. 2022-ലെ ആദ്യ അഞ്ച് മാസങ്ങളിൽ 373000 ഹോട്ടൽ ബുക്കിങ്ങുകളാണ് എമിറേറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Source: WAM.

ബുക്ക് ചെയ്യപ്പെട്ട മുറികളുടെ നിരക്ക് 65 ശതമാനം കടന്നിട്ടുണ്ട്. സഞ്ചാരികൾക്കിടയിൽ അജ്‌മാൻ വീണ്ടും പ്രിയപ്പെട്ട ടൂറിസം ഇടമായി മാറുന്നതായി ഇത് സൂചിപ്പിക്കുന്നു. വേനലവധിക്കാലത്ത് കൂടുതൽ സഞ്ചാരികൾ അജ്മാനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എമിറേറ്റിലെ ടൂറിസം മേഖലയിൽ പുത്തനുണർവ് ദൃശ്യമാണെന്ന് അജ്‌മാൻ ടൂറിസം വകുപ്പ് ആക്ടിങ്ങ് ഡയറക്ടർ ജനറൽ ഖദിജ തുർക്കി എമിറേറ്റ്സ് ന്യൂസ് ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Source: WAM.

എമിറേറ്റിലെ ടൂറിസം മേഖലയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ലോകത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള സഞ്ചാരികളെ അജ്മാനിലേക്ക് ആകർഷിക്കുന്നതിന് കാരണമായതായി അവർ ചൂണ്ടിക്കാട്ടി. കായിക, സാഹസിക ടൂറിസം മേഖലകളിൽ അജ്‌മാൻ വലിയ നേട്ടങ്ങൾ കൈവരിച്ചതായി അവർ കൂട്ടിച്ചേർത്തു.

WAM