2023-ന്റെ ആദ്യ പകുതിയിൽ 3.3 ദശലക്ഷത്തിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സയ്ദ് മസ്ജിദ് സന്ദർശിച്ചതായി ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്‌ക് സെന്റർ (SZGMC) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
SZGMC പുറത്ത്‌വിട്ട കണക്കുകൾ പ്രകാരം ലോകത്തിന്റെ പലയിടങ്ങളിൽ നിന്നായി 3,334,757 പേരാണ് ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ ഷെയ്ഖ് സയ്ദ് മസ്ജിദ് സന്ദർശിച്ചത്. ഇതിൽ വിശ്വാസികളും, സ്വദേശത്തു നിന്നും വിദേശത്തുനിന്നും ഉള്ള സഞ്ചാരികളും ഉൾപ്പെടുന്നു.
മുൻവർഷത്തെ ഇതേ കാലയളവിലെ സന്ദർശകരേക്കാൾ 127 ശതമാനം വർദ്ധനവാണ് സഞ്ചാരികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സന്ദർശകരിൽ 2,388,437 പേർ വിനോദസഞ്ചാരികളും, 914,195 പേർ പള്ളിയിൽ മതപരമായ കാര്യങ്ങൾക്ക് വന്നവരുമാണ്.
സന്ദർശകരിൽ 81 ശതമാനം പേർ വിദേശ ടൂറിസ്റ്റുകളും, 19 ശതമാനം പേർ യു എ ഇ നിവാസികളുമാണ്. ആകെയുള്ള സഞ്ചാരികളിൽ ഇന്ത്യാക്കാരാണ് മുന്നിൽ. 393,566 ഇന്ത്യൻ സഞ്ചാരികൾ ഈ വർഷം ഇവിടം സന്ദർശിച്ചിട്ടുണ്ട്.
WAM.