ഷാർജ: അൽ ഖറൈൻ പാർക്ക് 4 ഉദ്ഘാടനം ചെയ്തു

UAE

അൽ ഖറൈൻ പാർക്ക് 4 പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

ഷാർജ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സലേം അലി അൽ മുഹൈരി, മറ്റു കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

74896 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലാണ് ഈ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. എമിറേറ്റിലെ ഹരിത ഇടങ്ങളുടെ വിസ്തൃതി കൂട്ടുന്നതിനുള്ള നയത്തിന്റെ ഭാഗമായാണ് ഈ പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നത്.

WAM