ദുബായ്: 2024-ൽ 31 ദശലക്ഷത്തിലധികം സന്ദർശകർ പാർക്കുകളിലെത്തി

GCC News

2024-ൽ 31 ദശലക്ഷത്തിലധികം സന്ദർശകർ എമിറേറ്റിലെ പാർക്കുകളിലെത്തിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2025 ഫെബ്രുവരി 10-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദുബായ് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പൊതു പാർക്കുകൾ, മറ്റു വിനോദകേന്ദ്രങ്ങൾ എന്നിവയിലെത്തിയ സന്ദർശകരുടെ അകെ കണക്കുകൾ പ്രകാരമാണിത്.

2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ 7 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.