കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലകളിൽ 571333 പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി കണക്കുകൾ തെളിയിക്കുന്നു. സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് പുറത്ത് വിട്ട 2021 ജൂൺ മാസം വരെയുള്ള ഒരു വർഷത്തെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ഈ കണക്കുകൾ പ്രകാരം രാജ്യത്തെ പ്രവാസികളുടെ എണ്ണത്തിൽ 8.52 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. 2020 ജൂൺ അവസാനത്തിൽ രാജ്യത്തെ തൊഴിൽ മേഖലയിൽ 6706459 പ്രവാസികളാണ് ഉണ്ടായിരുന്നത്. 2021 ജൂൺ അവസാനത്തോടെ ഇത് 6135126 പ്രവാസികൾ എന്ന നിലയിലേക്ക് താഴ്ന്നിട്ടുണ്ട്.