ദുബായ്: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ഏഴര ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചു

GCC News

ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിൽ ഏഴര ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു. 2025 ജൂൺ 10-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2025-ലെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ 7.577 ദശലക്ഷം യാത്രികരാണ് ദുബായിലെ മെട്രോ ഉൾപ്പടെയുള്ള വിവിധ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്. കഴിഞ്ഞ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് 14 ശതമാനം വളർച്ചയാണിത്.

ഈദുൽ അദ്ഹ അവധിദിനങ്ങളിൽ 2.786 ദശലക്ഷം യാത്രികർ മെട്രോ സേവനങ്ങൾ പ്രയോജനപ്പെടുത്തിയപ്പോൾ 1.663 ദശലക്ഷം പേരാണ് ദുബായിലെ ബസ് സേവനങ്ങൾ ഉപയോഗിച്ചത്. 2.196 ദശലക്ഷം യാത്രികർ ടാക്സി സേവനങ്ങൾ ഉപയോഗിച്ചു.