അഞ്ച് ലക്ഷത്തിലധികം പേർ മസ്കറ്റ് നൈറ്റ്സ് വേദി സന്ദർശിച്ചു. 2024 ഡിസംബർ 23 മുതൽ 2025 ജനുവരി 7 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.
أكثر من نصف مليون زائر استمتعوا بفعاليات ليالي مسقط في مواقع مختلفة خلال الفترة من 23 ديسمبر حتى7 يناير 2025
— لــيالي مسقط (@MuscatNightsOm) January 7, 2025
زروا الفعاليات واستمتعوا#خلا_مسقط #ليالي_مسقط #فعاليات_ليالي_مسقط #مسقط #عُمان
We are happy to announce that more than half a million visitors enjoyed Muscat Nights… pic.twitter.com/QHOIJK5Rtu
2025 ജനുവരി 7-നാണ് മസ്കറ്റ് നൈറ്റ്സ് അധികൃതർ ഇക്കാര്യം അറിയിച്ചത്. 2024 ഡിസംബർ 23 മുതൽ 2025 ജനുവരി 21 വരെയാണ് ഇത്തവണത്തെ ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്.
ഈ മേളയിൽ എഴുനൂറിൽപ്പരം ചെറുകിട, ഇടത്തരം സംരംഭകർ പങ്കെടുക്കുന്നുണ്ട്. ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, അൽ അമീറത് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, സൗർ അൽ ഹദീദ് ബീച്ച് എന്നിവിടങ്ങളിൽ വെച്ചാണ് ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്.
ഒന്നിലധികം വേദികളായിലായി സംഘടിപ്പിക്കുന്ന ഈ ആഘോഷപരിപാടികൾ കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനുള്ള നിരവധി അവസരങ്ങൾ ഒരുക്കുന്നതാണ്.
Cover Image: Muscat Nights.