എമിറേറ്റിലെ റോഡുകളിൽ നടക്കുന്ന ചെറിയ വാഹനാപകടങ്ങൾ ഇനി മുതൽ എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനിയുടെ (ENOC) സർവീസ് സ്റ്റേഷനുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യാവുന്നതാണെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് അറിയിച്ചു. 2023 ജനുവരി 4-നാണ് ദുബായ് പോലീസ് ഇക്കാര്യം അറിയിച്ചത്.
ദുബായ് പോലീസ്, ENOC എന്നിവർ സഹകരിച്ച് കൊണ്ട് നടപ്പിലാക്കുന്ന ‘ഓൺ-ദി-ഗോ’ പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇത് പ്രകാരം, എമിറേറ്റിലെ ഈ പദ്ധതിയിൽ പങ്കെടുക്കുന്ന ENOC സർവീസ് സ്റ്റേഷനുകളിൽ നിന്ന് ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും, ‘ആക്സിഡന്റ് എഗൈൻസ്റ്റ് അൺനോൺ പാർട്ടി’ റിപ്പോർട്ടുകൾ കൈപ്പറ്റുന്നതിനും സാധിക്കുന്നതാണ്.
ഇത്തരം സർവീസ് സ്റ്റേഷനുകളിലെ ENOC ജീവനക്കാർ ഈ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ഡ്രൈവറെ സഹായിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: WAM.