ഒമാൻ: ഈദുൽ അദ്ഹ വേളയിലെ സെൻട്രൽ മാർക്കറ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി

GCC News

ഈദുൽ അദ്ഹ വേളയിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി. 2023 ജൂൺ 26-നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റ് രാവിലെ 4 മണിമുതൽ രാത്രി 10 മണി വരെ പ്രവർത്തിക്കുന്നതാണ്. എന്നാൽ ഈദുൽ അദ്ഹയുടെ ആദ്യ മൂന്ന് ദിനങ്ങളിലും മാർക്കറ്റ് അവധിയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈ 1, ശനിയാഴ്ച മുതൽ മാർക്കറ്റിന്റെ പ്രവർത്തനം സാധാരണ രീതിയിൽ പുനരാരംഭിക്കുന്നതാണ്. പഴം, പച്ചക്കറി മൊത്തവ്യാപാരികളുടെ വാഹനങ്ങൾ ഗേറ്റ് നമ്പർ 1-ലൂടെ മാർക്കറ്റിലേക്ക് പ്രവേശിക്കേണ്ടതാണ്.