മസ്കറ്റ് ഗവർണറേറ്റിലെ പ്രവാസികൾക്കും, പൗരന്മാർക്കും വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. മസ്കറ്റ് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, പ്രവാസികൾക്കും, പൗരന്മാർക്കും മസ്കറ്റ് ഗവർണറേറ്റിലെ താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവർത്തിദിനങ്ങളിൽ വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണ്:
പ്രവാസികൾക്ക് COVID-19 വാക്സിൻ ലഭിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ:
- സീബ് വിലായത്തിലെ മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രം.
ഒമാൻ പൗരന്മാർക്ക് COVID-19 വാക്സിൻ ലഭിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ:
- ഹയ്യ അൽ ജാമിഅ ഹെൽത്ത് സെന്റർ (Hayy Al Jamea Health Centre).
- അൽ ഖുവൈർ നോർത്ത് ഹെൽത്ത് സെന്റർ (Al Khuwair North Health Centre).
- റുവി ഹെൽത്ത് സെന്റർ (Ruwi Health Centre).
- മസ്കറ്റ് ഹെൽത്ത് സെന്റർ (Muscat Health Centre).
- അൽ അമീറത് ഹെൽത്ത് സെന്റർ (Al Amerat Health Centre).
- അൽ സഹേൽ ഹെൽത്ത് സെന്റർ (Al Sahel Health Centre).
വാക്സിൻ ലഭിക്കുന്നതിനായി Tarassud + ആപ്പിലൂടെയോ, https://covid19.moh.gov.om/#/home എന്ന വിലാസത്തിലൂടെയോ മുൻകൂർ ബുക്കിംഗ് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.