2022-ലെ മസ്കറ്റ് ഈറ്റ് ഫുഡ് ഫെസ്റ്റിവൽ ഡിസംബർ 1 മുതൽ രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2022 നവംബർ 28-നാണ് മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഇക്കാര്യം അറിയിച്ചത്.
മദിനത് അൽ ഇർഫാനിൽ നടക്കുന്ന ഈ ഭക്ഷ്യമേള ഡിസംബർ 1 മുതൽ 3 വരെയും, ഡിസംബർ 8 മുതൽ 10 വരെയും രണ്ട് ഘട്ടങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ മസ്കറ്റ് ഈറ്റ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി വിനോദപരിപാടികൾ, കലാപ്രകടനങ്ങൾ എന്നിവ ഉൾപ്പെടുത്തുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചിട്ടുണ്ട്.
ഒമാനിലെ ചെറുകിട, ഇടത്തരം സംരംഭകരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ ഭക്ഷ്യമേളയിലെത്തുന്നവർക്ക് നിരവധി പ്രാദേശിക, അന്താരാഷ്ട്ര ഭക്ഷ്യവിഭവങ്ങൾ രുചിക്കാൻ അവസരം ലഭിക്കുന്നതാണ്.