ഒമാൻ: അൽ ഖുവൈർ പാലത്തിൽ ജനുവരി 19 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

featured Oman

2023 ജനുവരി 19 വരെ അൽ ഖുവൈർ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 ജനുവരി 11-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ നിന്ന് ഖുറം മേഖലയിലേക്ക് സഞ്ചരിക്കുന്ന ദിശയിൽ അൽ ഖുവൈർ പാലത്തിൽ ജനുവരി 11 മുതൽ ജനുവരി 19 വരെ ദിനവും ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. ദിനവും രാത്രി 10 മുതൽ രാവിലെ 6 മണിവരെയാണ് ഈ നിയന്ത്രണം.

Source: Muscat Municipality.

പാലത്തിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് കൊണ്ട് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.