ഒമാൻ: ദാർസൈത് മേഖലയിൽ ഒക്ടോബർ 26 വരെ ഭാഗിക ഗതാഗത നിയന്ത്രണം

Oman

ദാർസൈത് മേഖലയിൽ 2022 ഒക്ടോബർ 26 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 ഒക്ടോബർ 12-നാണ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ദാർസൈത് ഫ്ലൈഓവറിൽ നിന്ന് വാദി അൽ കബീറിലേക്ക് പോകുന്ന റോഡിലാണ് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 2022 ഒക്ടോബർ 12 മുതൽ ഒക്ടോബർ 26 വരെയാണ് ഈ നിയന്ത്രണം.

Source: Muscat Municipality.

റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മേഖലയിലെ പാലത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.