അൽ നഹ്ദ സ്ട്രീറ്റിൽ 2022 ഏപ്രിൽ 10 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 ഏപ്രിൽ 7-ന് രാത്രിയാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, അൽ നഹ്ദ സ്ട്രീറ്റിൽ, റുവി ഭാഗത്തേക്ക്, വാദി ഉദയ് പാലത്തിന് ശേഷമുള്ള മേഖലയാണ് ഭാഗികമായി അടയ്ക്കുന്നത്. 2022 ഏപ്രിൽ 7-ന് വൈകീട്ട് മുതൽ 2022 ഏപ്രിൽ 10, ഞായറാഴ്ച്ച രാവിലെ വരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് റോയൽ ഒമാൻ പോലീസുമായി ചേർന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.