ഒമാൻ: മസ്കറ്റ് ഗവർണറേറ്റിൽ പുതിയ പാർക്കിംഗ് മീറ്ററുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി

GCC News

മസ്കറ്റ് ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽ 2022 മാർച്ച് മാസം മുതൽ പാർക്കിംഗ് ഫീസ് ഈടാക്കിക്കൊണ്ടുള്ള പുതിയ പാർക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. 2022 ഫെബ്രുവരി 6-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം മസ്കറ്റ് ഗവർണറേറ്റിലെ താഴെ പറയുന്ന ഇടങ്ങളിലെ പാർക്കിംഗ് ഇടങ്ങളിൽ 2022 മാർച്ച് 6 മുതൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നതാണ്:

  • റുവിയിലെ സുൽത്താൻ മോസ്‌കിന് ചുറ്റുമുള്ള കാർ പാർക്ക്.
  • സൗത്ത് അൽ ഖുവൈറിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് അരികിലുള്ളതും, വാണിജ്യ കെട്ടിടങ്ങൾക്ക് എതിർവശത്തുമുള്ളതായ കാർ പാർക്കുകൾ.
  • അൽ ഖൗദ് സൂഖിലെ പുതിയ കാർ പാർക്ക്, ഒറീഡോ വ്യാപാരശാലയ്ക്ക് പിറകിലെ കാർ പാർക്ക്.

ഈ പാർക്കിംഗ് ഇടങ്ങളിൽ പാർക്ക് ചെയ്യുന്നവർക്ക് ‘Baladiyeti’ ആപ്പ് ഉപയോഗിച്ചും, മസ്കറ്റ് മുനിസിപ്പാലിറ്റി വെബ്സൈറ്റിലൂടെയും, SMS മുഖേനെയും പാർക്കിംഗ് ഫീ അടയ്ക്കാവുന്നതാണ്.