ഒമാൻ: ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ നീക്കം ചെയ്യുന്നത് തുടരുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി

GCC News

ബൗഷറിലെ പാർപ്പിട, വാണിജ്യ മേഖലകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന വാഹനങ്ങൾ നീക്കം ചെയ്തതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 ഒക്ടോബർ 17-ന് വൈകീട്ടാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

മസ്‌കറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഇത്തരം വാഹനങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടി. റോഡുകളിലും, പൊതുഇടങ്ങളിലും ഉപേക്ഷിച്ചിട്ടുള്ള വാഹനങ്ങൾ നീക്കം ചെയ്യുന്നത് തുടരുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Source: Muscat Municipality.

വാഹനങ്ങൾ ഇത്തരത്തിൽ പൊതുഇടങ്ങളിൽ ഉപേക്ഷിക്കരുതെന്നും, പഴയവാഹനങ്ങൾ ഉപേക്ഷിക്കുന്നതിന് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണമെന്നും വാഹനഉടമകളോട് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. വാഹനങ്ങൾ അശ്രദ്ധാപൂർവം ഉപേക്ഷിക്കുന്നത് നിയമങ്ങളുടെയും, ചട്ടങ്ങളുടെയും ലംഘനമാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Source: Muscat Municipality.

ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ ആരോഗ്യ, സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തുന്നതായി മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. റോഡുകളിലും മറ്റും ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങൾക്കും, കാൽനടക്കാർക്കും സുരക്ഷാ ഭീഷണിയാണെന്ന് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.