ഒമാൻ: മസ്കറ്റ് നൈറ്റ്സ് വേദിയിലേക്ക് ജനുവരി 11-ന് സൗജന്യ പ്രവേശനം അനുവദിക്കും

featured Oman

മസ്കറ്റ് നൈറ്റ്സ് നടക്കുന്ന ഏതാനം വേദികളിലേക്ക് 2025 ജനുവരി 11-ന് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. 2025 ജനുവരി 7-നാണ് മസ്കറ്റ് നൈറ്റ്സ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

അൽ നസീം പബ്ലിക് പാർക്ക്, അൽ അമീറത് പബ്ലിക് പാർക്ക് എന്നിവിടങ്ങളിലേക്കാണ് 2025 ജനുവരി 11, ശനിയാഴ്ച സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ‘സെലിബ്രേറ്റ് എവരി സ്റ്റോറി’ എന്ന കുട്ടികളുടെ പരിപാടിയിലേക്കുള്ള ടിക്കറ്റുകൾക്ക് അമ്പത് ശതമാനം ഇളവ് നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

എന്നാൽ അൽ ഖുറം നാച്ചുറൽ പാർക്കിലേക്ക് 2025 ജനുവരി 11, ശനിയാഴ്ച പ്രവേശനം അനുവദിക്കുന്നതല്ലെന്നും മസ്കറ്റ് നൈറ്റ്സ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ വേദി ജനുവരി 12 മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്.