ഒമാൻ: ജൂൺ 18 മുതൽ മസ്‌കറ്റ് – സലാല റൂട്ടിൽ അധിക സർവീസ് ആരംഭിച്ചതായി മുവാസലാത്ത്

GCC News

2021 ജൂൺ 18, വെള്ളിയാഴ്ച്ച മുതൽ റൂട്ട് 100-ൽ (മസ്‌കറ്റ് – സലാല റൂട്ട്) അധിക സർവീസുകൾ നടപ്പിലാക്കിയതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു. ജൂൺ 18 മുതൽ ഈ റൂട്ടിൽ മൂന്ന് അധിക സർവീസുകളാണ് ആരംഭിച്ചിട്ടുള്ളത്.

ജൂൺ 18-ന് രാത്രിയാണ് മുവാസലാത്ത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. നിലവിൽ ദിനംപ്രതി ഈ റൂട്ടിൽ മുവാസലാത്ത് 6 സർവീസുകൾ നടത്തുന്നുണ്ട്.

ഈ റൂട്ടിലെ ബസ് സർവീസുകളുടെ സമയക്രമം https://mwasalat.om/en-us/Services/Intercity-Outside-Muscat എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്.