ഒമാനിൽ നിന്ന് അൽ ഐൻ വഴി അബുദാബിയിലേക്കുള്ള ബസ് സർവീസ് 2023 ഒക്ടോബർ 1 മുതൽ പുനരാരംഭിക്കുന്നതായി മുവാസലാത് അറിയിച്ചു. 2023 സെപ്റ്റംബർ 26-നാണ് ഒമാൻ അധികൃതർ ഇക്കാര്യം അറിയിച്ചത്.
മസ്കറ്റിൽ നിന്ന് ആരംഭിക്കുന്ന 202 എന്ന ഈ ബസ് റൂട്ട് അൽ ബുറൈമി, അൽ ഐൻ വഴിയാണ് അബുദാബിയിലേക്ക് സർവീസ് നടത്തുന്നത്. ഈ ബസ് ടിക്കറ്റ് മുവാസലാത് വെബ്സൈറ്റിലൂടെ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഒരു വശത്തേക്ക് 11.5 റിയാലാണ് ഈ ബസ് ടിക്കറ്റിന് ഈടാക്കുന്നത്. യാത്രികർക്ക് ലഗേജ് ഇനത്തിൽ 23 കിലോ വരെയും, ഹാൻഡ്ബാഗ് ഇനത്തിൽ 7 കിലോ വരെയും കൈവശം കരുതാവുന്നതാണ്.
Cover Image: Mwasalat.