യു എ ഇ വിദേശകാര്യ മന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സമ്മേളനത്തോടനുബന്ധിച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. യു എ ഇയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം, തന്ത്രപരമായ പങ്കാളിത്തം, ഈ പങ്കാളിത്തത്തിന് അനുസൃതമായി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവ ഇരുവരും അവലോകനം ചെയ്തു.

Source: WAM.

യു എ ഇ ആതിഥേയത്വം വഹിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയായ COP28 തയ്യാറെടുപ്പുകളെക്കുറിച്ചും, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഈ മേഖലയിലെ ഉഭയകക്ഷി സഹകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഷെയ്ഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു. ശക്തമായ യു എ ഇ-ഇന്ത്യ ബന്ധം പ്രദർശിപ്പിക്കുന്നതിൽ COP28-ന്റെ പ്രാധാന്യവും അടിയന്തര വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ആഗോള സഹകരണത്തിന്റെ മൂല്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

2017 മുതൽ സമഗ്ര പങ്കാളിത്തത്തിലൂടെയും 2022 മുതൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെയും രണ്ട് രാജ്യങ്ങളും ശക്തമായ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള സഹകരണത്തിൽ സഹായിക്കുന്നതിനും, വിവിധ വെല്ലുവിളികൾക്കുള്ള പ്രായോഗിക പരിഹാരങ്ങൾ തേടുന്നതിനും, മനുഷ്യരാശിയുടെ മഹത്തായ നന്മയെ സേവിക്കുന്ന പ്രയോജനകരമായ സഹകരണങ്ങൾ വളർത്തുന്നതിനും യു എ ഇയുടെയും ഇന്ത്യയുടെയും ശക്തമായ പ്രതിബദ്ധത ഇരുനേതാക്കളും പ്രകടിപ്പിച്ചു.

WAM