സൗദി അറേബ്യയിലെ വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2022 ഓഗസ്റ്റ് 28, ഞായറാഴ്ച മുതൽ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി സൗദി അറേബ്യയിലെ ഏതാണ്ട് മുപ്പത്തിമൂവായിരത്തി അഞ്ഞൂറിൽപ്പരം സ്‌കൂളുകളിലെ അഞ്ച് ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ അധ്യയനത്തിനായി സ്‌കൂളുകളിൽ തിരികെ എത്തിയിട്ടുണ്ട്.
ഇതാദ്യമായി, റെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് തുടരുന്ന പ്രവാസികളുടെ കുട്ടികൾക്ക് പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിൽ ചേരുന്നതിന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്.
രാജ്യത്തെ വിദ്യാലയങ്ങളിൽ ശീതള പാനീയങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.