രാജ്യത്തെ കിന്റർഗാർട്ടനുകൾ, പ്രൈമറി വിദ്യാലയങ്ങൾ എന്നിവയുടെ പുതിയ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2022 സെപ്റ്റംബർ 25 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്റർമീഡിയറ്റ്, ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ക്ലാസുകൾ 2022 ഒക്ടോബർ 2 മുതൽ ആരംഭിക്കുന്നതാണ്. കിന്റർഗാർട്ടനുകളിലെ ജീവനക്കാർ 2022 സെപ്റ്റംബർ 11 മുതൽ ജോലിയിൽ തിരികെ പ്രവേശിക്കുന്നതാണ്.
പ്രൈമറി, ഇന്റർമീഡിയറ്റ് വിദ്യാലയങ്ങളിലെ ജീവനക്കാർക്ക് 2022 സെപ്റ്റംബർ 13 മുതൽ പ്രവർത്തിദിനങ്ങൾ ആരംഭിക്കുന്നതാണ്.