ദുബായ് ഇൻ്റർനാഷണലിൻ്റെ (DXB) ടെർമിനൽ 2-ൽ ഒരു പുതിയ ബാഗേജ് സർവീസ് സെൻ്റർ ആരംഭിച്ചു. ലെഫ്റ്റ് ലഗേജ്, മിസ് ഹാൻഡിൽഡ് ബാഗേജ് സേവനങ്ങൾ സംയോജിപ്പിച്ച് കൊണ്ടാണ് ഈ പുതിയ ബാഗേജ് സർവീസ് സെൻ്റർ ആരംഭിച്ചിരിക്കുന്നത്.
ദുബായ് ഇൻ്റർനാഷണൽ വിമാനത്താവളത്തിലെ ടെർമിനൽ 2 ഉപയോഗിക്കുന്നവർക്ക് കൂടുതൽ മികച്ച അതിഥി സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണിത്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ സൗകര്യം അതിഥികൾക്ക് അധിക സ്ക്രീനിംഗ് പ്രക്രിയകളില്ലാതെ ലഗേജ് ക്ലെയിം ചെയ്യാൻ അനുവദിക്കുന്നു. ഈ പുതിയ സംവിധാനം സുരക്ഷ വർദ്ധിപ്പിക്കുകയും അതിഥികൾക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്യുന്നുവെന്നും, മൊത്തത്തിലുള്ള എയർപോർട്ട് അനുഭവം സുഗമവും കൂടുതൽ കാര്യക്ഷമവുമാക്കുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദുബായ് എയർപോർട്ട്, ദുബായ് പോലീസ്, ദുബായ് കസ്റ്റംസ്, ഡിനാറ്റ എന്നിവർ സഹകരിച്ചാണ് ഈ സേവനം നടപ്പിലാക്കുന്നത്.
WAM