സൗദി അറേബ്യ: റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിച്ചു

GCC News

റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

റിയാദിലെ വിവിധ വിദേശ എംബസികൾ സ്ഥിതി ചെയ്യുന്ന ഡിപ്ലോമാറ്റിക് ക്വാർട്ടറിലേക്ക് പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള ബസ് സർവീസുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കിംഗ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഷനിൽ നിന്ന് ഡിപ്ലോമാറ്റിക് ക്വാർട്ടറിലേക്ക് ദിനം തോറും രാവിലെ 6:30 മുതൽ അർദ്ധരാത്രി വരെയാണ് ഈ ബസ് റൂട്ടിലെ സേവനങ്ങൾ.

മാർച്ച് 16 മുതൽ ഈ സർവീസ് ആരംഭിച്ചിട്ടുണ്ട്. ഈ ബസ് റൂട്ട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഡാർബ് ആപ്പിൽ നിന്ന് ലഭ്യമാണ്.