ദോഫാർ ഗവർണറേറ്റിലെ ദൽകൗട്ടിൽ ഒരു പുതിയ മൗണ്ടൈൻ റോഡ് ഉദ്ഘാടനം ചെയ്തു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
The Ministry of Transport, Communications, and Information Technology inaugurates the new Arqut-Sarfait mountain road in Dhalkout, #Dhofar Governorate, as part of efforts to upgrade road networks across the Sultanate of #Oman.https://t.co/dlhyNsDh6K pic.twitter.com/CMz4bu3zBW
— Oman News Agency (@ONA_eng) May 15, 2025
ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി പുതിയതായി തുറന്ന് കൊടുത്ത ദൽകൗട്ടിലെ അർഖുത് – സർഫൈത് മൗണ്ടൈൻ റോഡ് ദോഫാറിലെ റോഡ് ശൃംഖലയെ ശക്തിപ്പെടുത്തുന്നു.

ഏതാണ്ട് 13.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത അതീവ ദുർഘടമായ പ്രദേശങ്ങളിലൂടെയാണ് കടന്ന് പോകുന്നത്.

ദൽകൗട്ടിൽ നിന്ന് യെമനുമായുള്ള സർഫൈത് ബോർഡർ ക്രോസിംഗ് പ്രദേശത്തേക്കുള്ള യാത്രകൾ സുഗമമാക്കുന്നതിന് ഈ റോഡ് സഹായകമാണ്.
Cover Image: Oman News Agency.