രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് ഏതാനം പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള തീരുമാനം മൂന്ന് മാസത്തേക്ക് നീട്ടി വെക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ഒക്ടോബർ 2-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഹോം ഡെലിവറി മേഖലയിലെ പുതിയ മാനദണ്ഡങ്ങൾ 2022 ഒക്ടോബർ 1 മുതൽ നടപ്പിലാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. ഇത് നടപ്പിലാക്കുന്നതിന് സ്ഥപനങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം മൂന്ന് മാസത്തേക്ക് നീട്ടി വെക്കുന്നത്.
ഈ തീരുമാനം 2023 ജനുവരി 1 മുതൽ നടപ്പിലാക്കുമെന്നാണ് നിലവിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിനായി കൂടുതൽ സമയം അനുവദിക്കാനുള്ള രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ എന്നിവ ഉൾപ്പടെയുള്ള ചെറുകിട വ്യാപാരികളിൽ നിന്നുള്ള അപേക്ഷകൾ കണക്കിലെടുത്താണ് ഇത്തരം ഒരു തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഈ തീരുമാനം 2022 ഒക്ടോബർ 1 മുതൽ നടപ്പിലാക്കുമെന്ന് കുവൈറ്റ് മന്ത്രാലയം നേരത്തെ ആവർത്തിച്ച് അറിയിച്ചിരുന്നു.