സൗദി: പുതിയ ഉംറ സീസൺ 2025 ജൂൺ 11 മുതൽ ആരംഭിക്കും

GCC News

പുതിയ ഉംറ സീസൺ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി. 2025 മെയ് 9-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം വിവിധ രാജ്യങ്ങളിൽ നിന്നെത്തി ഉംറ അനുഷ്ഠിക്കുന്നതിന് ആഗ്രഹിക്കുന്ന തീർത്ഥാടകർക്ക് ഇതിനായുള്ള വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ 2025 ജൂൺ 10 മുതൽ ആരംഭിക്കുന്നതാണ്. വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ജൂൺ 11 മുതൽ ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാവുന്നതാണ്.