റാസ് അൽ ഖൈമ: 2 ഗിന്നസ് റെക്കോർഡ് നേട്ടങ്ങളുമായി പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം

featured GCC News

2024-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു.

റാസ് അൽ ഖൈമ മീഡിയ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Source: WAM.

എട്ട് മിനിറ്റ് നീണ്ട ഈ കരിമരുന്ന് പ്രകടനം ‘ഏറ്റവും നീളമേറിയ അക്വാട്ടിക് ഫ്ലോട്ടിങ്ങ് ഫയർവർക്സ്’, ‘ഏറ്റവും നീളമേറിയ ഒറ്റവരിയിലുള്ള ഡ്രോൺ ഡിസ്പ്ലേ’ എന്നീ റെക്കോർഡുകളാണ് നേടിയത്.

Source: WAM.

5.8 കിലോമീറ്റർ നീളത്തിലാണ് ‘ഏറ്റവും നീളമേറിയ അക്വാട്ടിക് ഫ്ലോട്ടിങ്ങ് ഫയർവർക്സ്’ കരിമരുന്ന് പ്രദർശനം ഒരുക്കിയത്.

Source: WAM.

2 കിലോമീറ്റർ ദൈർഘ്യത്തോടെയാണ് ‘ഏറ്റവും നീളമേറിയ ഒറ്റവരിയിലുള്ള ഡ്രോൺ ഡിസ്പ്ലേ’ എന്ന റെക്കോർഡ് സ്വന്തമാക്കിയത്. ആകെ 1050 എൽ ഇ ഡി ഡ്രോണുകളാണ് ഈ പ്രദർശനത്തിൽ ഉപയോഗിച്ചത്.