യു എ ഇ: കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് COVID-19 PCR നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണെന്ന് എയർ ഇന്ത്യ

UAE

യു എ ഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രികർക്ക്, യാത്ര പുറപ്പെടുന്നതിന് മുൻപ് COVID-19 PCR നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്കും ഈ നിബന്ധന ബാധകമാണ്.

കേരളം ഉൾപ്പടെയുള്ള ഏതാനം സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് PCR പരിശോധന ഒഴിവാക്കിയതായുള്ള വാർത്തകൾ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് എയർ ഇന്ത്യ ഇത്തരം ഒരു അറിയിപ്പ് നൽകിയത്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് PCR പരിശോധന ഒഴിവാക്കുന്നതിനുള്ള തീരുമാനം ആഭ്യന്തര വിമാനസർവീസുകൾക്ക് മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് എയർ ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഏതാനം സംസ്ഥാനങ്ങൾ ഈ ഇളവ് നൽകിയിരിക്കുന്നത്.