കരീബിയൻ രാജ്യമായ ഹെയ്തി ദ്വീപിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി നോർക്ക നടപടി സ്വീകരിച്ചു. എയർ ലിഫ്റ്റ് വഴി സംഘത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ആദ്യ ലക്ഷ്യം.
ലോക് ഡൗണിനെ തുടർന്ന് ചികിത്സാ സൗകര്യം പോലും പൂർണമായും ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഹെയ്തിലെ മലയാളി ഫെഡറേഷനാണ് ഇക്കാര്യം സംസ്ഥാന ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഹെയ്തിയിലെ കൗൺസിൽ ജനറലിന് കത്ത് നല്കിയതായും അവിടെയുള്ള മലയാളികൾക്ക് അടിയന്തര സഹായം നല്കാൻ ശ്രമം നടക്കുന്നതായും നോർക്ക സി.ഇ.ഒ. അറിയിച്ചു.