സൗദി അറേബ്യ: റമദാനിൽ ഹറമൈൻ ട്രെയിനുകൾ പ്രതിദിനം നൂറിലധികം ട്രിപ്പുകൾ നടത്തുന്നു

GCC News

റമദാനിൽ തീർത്ഥാടകർക്ക് കൂടുതൽ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി മക്കയ്ക്കും, മദീനയ്ക്കും ഇടയിൽ പ്രതിദിനം നൂറിലധികം ട്രിപ്പുകൾ നടത്താൻ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ അധികൃതർ തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഉംറ തീർത്ഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്താണിത്. റമദാൻ മാസത്തിൽ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, പ്രിൻസ് മുഹമ്മദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന ഉംറ തീർത്ഥാടകരുടെയും, സന്ദർശകരുടെയും വലിയ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി റയിൽവേ അധികൃതർ വ്യക്തമാക്കി.

മക്കയിലെ ഗ്രാൻഡ് മോസ്ക്, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലെത്തുന്നവർക്ക് പുറമെ, ജിദ്ദ, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലേക്കുള്ള സന്ദർശകരും ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്.

Cover Image: Saudi Press Agency.