യു എ ഇ: ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ലൂണാർ ലാൻഡർ പകർത്തിയ ദൃശ്യം

featured GCC News

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച ശേഷം ലൂണാർ ലാൻഡർ പകർത്തിയ ഒരു ദൃശ്യം ജാപ്പനീസ് കമ്പനിയായ ഐസ്പേസ് പങ്ക് വെച്ചു. 2023 മാർച്ച് 27-ന് വൈകീട്ടാണ് ഐസ്പേസ് ചന്ദ്രന്റെ ഈ ദൃശ്യം പങ്ക് വെച്ചത്.

റാഷിദ് റോവറിനെ വഹിച്ച് കൊണ്ട് പോകുന്ന HAKUTO-R M1 എന്ന ലൂണാർ ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറ ഉപയോഗിച്ചാണ് ഈ ദൃശ്യം പകർത്തിയിരിക്കുന്നത്.

Source: ispace.

അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന റാഷിദ് റോവർ 2023 മാർച്ച് 21-ന് രാവിലെ 5:24-ന് (യു എ ഇ സമയം) ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചിരുന്നു. ഇതിന് ഒരാഴ്ചയ്ക്ക് ശേഷം പകർത്തിയ ചന്ദ്രന്റെ ദൃശ്യമാണ് ഐസ്പേസ് പങ്ക് വെച്ചത്.

ലൂണാർ ലാൻഡർ നിലവിൽ ചന്ദ്രന് ചുറ്റും സുസ്ഥിരമായ ഒരു ഭ്രമണപഥത്തിലാണ് സഞ്ചരിക്കുന്നതെന്ന് മാർച്ച് 27-ന് ഐസ്പേസ് വ്യക്തമാക്കിയിരുന്നു.

Cover Image: ispace.