ഖത്തർ: കോൺസുലാർ വിഭാഗത്തിന്റെ പ്രവർത്തന സമയത്തെകുറിച്ചുള്ള ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

GCC News

സെപ്റ്റംബർ 16, ബുധനാഴ്ച്ച മുതൽ കോൺസുലാർ വിഭാഗത്തിന്റെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. കോൺസുലാർ വിഭാഗത്തിൽ നിന്ന് ലഭ്യമാകുന്ന വിവിധ തരം സേവനങ്ങളുടെ സമയക്രമത്തെക്കുറിച്ചും സെപ്റ്റംബർ 16-ന് ഇന്ത്യൻ എംബസി ട്വിറ്ററിൽ പങ്ക് വെച്ച ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഓഫീസ് പ്രവർത്തന സമയം:

രാവിലെ 9:00 മുതൽ വൈകീട്ട് 5:30 വരെ (ഉച്ചയ്ക്ക് 1:00 മുതൽ 1:30 വരെ ഇടവേള)

കോൺസുലാർ സേവനങ്ങളുടെ സമയക്രമം:

  • രാവിലെ 9:15 മുതൽ ഉച്ചയ്ക്ക് 12:30 വരെ – സേവനങ്ങൾക്കുള്ള അപേക്ഷകൾ നൽകുന്നതിനുള്ള സമയം.
  • വൈകീട്ട് 3:00 മുതൽ 4:00 വരെ – കോൺസുലാർ സേവനങ്ങൾക്ക് ശേഷം പാസ്സ്പോർട്ടുകൾ ലഭ്യമാക്കുന്നു.
  • വൈകീട്ട് 4:00 മുതൽ 5:15 വരെ – കോൺസുലാർ സേവനങ്ങൾക്ക് ശേഷം മറ്റു രേഖകൾ ലഭ്യമാക്കുന്നു.