AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ മത്സരക്രമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള ഔദ്യോഗിക നറുക്കെടുപ്പ് കത്താറ ഓപ്പറ ഹൗസിൽ വെച്ച് നടന്നു. 2023 മെയ് 11-നാണ് ഈ നറുക്കെടുപ്പ് നടന്നത്.
ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് സംഘടിപ്പിക്കുന്നത്. ഖത്തറിലെ നാല് നഗരങ്ങളിലുള്ള എട്ട് വേദികളിലായാണ് ഈ ടൂർണമെന്റ്റ് സംഘടിപ്പിക്കുന്നത്.
24 ടീമുകളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ടൂർണമെന്റ് നടത്തുന്നത്. ഇന്ത്യ ഗ്രൂപ്പ് ബി-യിലാണ്.
AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിലെ ഗ്രൂപ്പുകൾ:
- Group A: Qatar, China PR, Tajikistan, Lebanon
- Group B: Australia, Uzbekistan, Syria, India
- Group C: IR Iran, United Arab Emirates, Hong Kong China, Palestine
- Group D: Japan, Indonesia, Iraq, Vietnam
- Group E: Korea Republic, Malaysia, Jordan, Bahrain
- Group F: Saudi Arabia, Thailand, Kyrgyz Republic, Oman
ഔദ്യോഗിക നറുക്കെടുപ്പ് കഴിഞ്ഞതോടെ ഏഷ്യയിൽ നിന്നുള്ള 24 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റിന്റെ മത്സരക്രമ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Cover Image: Qatar News Agency.