കുവൈറ്റിലേക്കും തിരികെയുമുള്ള തങ്ങളുടെ വിമാനസർവീസുകൾ 2026 ജൂൺ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. 2026 ജൂൺ 18-നാണ് ഒമാൻ എയർ ഇക്കാര്യം അറിയിച്ചത്.
Hala Kuwait! 🇰🇼
— Oman Air (@omanair) June 18, 2026
We will resume flights to and from Kuwait from 25 June. Guests are kindly advised that operations have been temporarily relocated from Terminal 1 to Terminal 4.
We look forward to welcoming you on board. pic.twitter.com/TIhkB5tQnI
പ്രാദേശിക വ്യോമയാന പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ മടങ്ങുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു അറിയിപ്പ്.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ ടെർമിനൽ 1-ൽ നിന്ന് ടെർമിനൽ 4-ലേക്ക് താൽക്കാലികമായി മാറ്റിസ്ഥാപിച്ചിട്ടുണ്ടെന്നും അതിനാൽ യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഒമാൻ എയർ അറിയിച്ചിട്ടുണ്ട്.

