വിദേശത്ത് നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് നൽകി

featured GCC News

അന്താരാഷ്ട്ര യാത്രികർക്ക് ഒമാനിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് പ്രത്യേക ഒരു അറിയിപ്പ് പുറത്തിറക്കി. ഒമാനിലെ വിമാനത്താവളങ്ങളിലൂടെ പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർ പാലിക്കേണ്ടതായ നടപടിക്രമങ്ങൾ ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബർ 10-നാണ് ഒമാൻ എയർപോർട്ട്സ് ഈ അറിയിപ്പ് നൽകിയത്. ഒമാനിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ https://drive.google.com/file/d/1EFl1XJDilWRQ-iJXaehYq7B8YnzrL38s/view എന്ന വിലാസത്തിൽ അധികൃതർ PDF രൂപത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

2021 സെപ്റ്റംബർ 1 മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കിയിട്ടുള്ള നടപടിക്രമങ്ങളാണ് ഈ അറിയിപ്പിൽ വിശദീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 24222942 എന്ന കാൾ സെന്റർ നമ്പർ, അല്ലെങ്കിൽ https://covid19.emushrif.om/ എന്ന വിലാസത്തിലെ ഓൺലൈൻ ചാറ്റ് സംവിധാനം എന്നിവ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം, വിദേശത്ത് നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകൾ സംബന്ധിച്ച് താഴെ പറയുന്ന വിവരങ്ങളാണ് ഒമാൻ എയർപോർട്ട്സ് പങ്ക് വെച്ചിരിക്കുന്നത്:

യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള COVID-19 വാക്സിനേഷൻ നിബന്ധനകൾ:

  • ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ രണ്ട് ഡോസ് (ജോൺസൻ ആൻഡ് ജോൺസൻ വാക്സിന്റെ ഒരു ഡോസ്) കുത്തിവെപ്പെടുത്തവരും, രണ്ടാം ഡോസ് എടുത്ത ശേഷം 14 ദിവസം പൂർത്തിയാക്കിയവരുമായ യാത്രികരെയാണ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരായി കണക്കാക്കുന്നത്.
  • ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ ഒരു ഡോസ് (ജോൺസൻ ആൻഡ് ജോൺസൻ വാക്സിൻ ഒഴികെ) കുത്തിവെപ്പെടുത്തവരെ വാക്സിനേഷൻ നടപടികൾ ഭാഗികമായി പൂർത്തിയാക്കിയവരായി കണക്കാക്കുന്നതാണ്.
  • COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്തവരെ വാക്സിനെടുക്കാത്ത യാത്രികരായി കണക്കാക്കുന്നതാണ്.
  • ഫൈസർ, ആസ്ട്രസെനേക, ജോൺസൻ ആൻഡ് ജോൺസൻ, സിനോവാക്, മോഡർന, സ്പുട്നിക് V, കോവിഷീൽഡ്, സിനോഫാം എന്നീ വാക്സിനുകൾക്കാണ് ഒമാൻ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ളത്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ യാത്രികർക്കുള്ള പ്രവേശന നിബന്ധനകൾ:

യാത്ര പുറപ്പെടുന്നതിന് മുൻപ് നേടിയ COVID-19 PCR നെഗറ്റീവ് റിസൾട്ടുമായെത്തുന്ന ഇത്തരം യാത്രികർ പാലിക്കേണ്ട കാര്യങ്ങൾ:

  • ഇത്തരം യാത്രികർ യാത്ര പുറപ്പെടുന്നതിന് മുൻപ് https://covid19.emushrif.om/ എന്ന പോർട്ടലിൽ തങ്ങളുടെ PCR നെഗറ്റീവ് റിസൾട്ട് (QR കോഡ് നിർബന്ധം) അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  • ഇത്തരം യാത്രികർ യാത്ര പുറപ്പെടുന്നതിന് മുൻപ് https://covid19.emushrif.om/ എന്ന പോർട്ടലിൽ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് (QR കോഡ് നിർബന്ധം) അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  • യാത്ര പുറപ്പെടുന്നതിന് മുൻപായി https://covid19.emushrif.om/ എന്ന പോർട്ടലിൽ പൂർത്തിയാക്കിയ ‘ട്രാവൽ രെജിസ്ട്രേഷൻ ഫോം’ (TRF) കോപ്പി യാത്രികർ കൈവശം കരുതേണ്ടതാണ്. ഒമാനിലെത്തിയ ശേഷം വിമാനത്താവളത്തിൽ ഈ രേഖ (പ്രിന്റ് അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിൽ) ഹാജരാക്കേണ്ടതാണ്.

COVID-19 PCR റിസൾട്ട് കൂടാതെ ഒമാനിലേക്കെത്തുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ യാത്രികർ പാലിക്കേണ്ട കാര്യങ്ങൾ:

  • ഇത്തരം യാത്രികർ യാത്ര പുറപ്പെടുന്നതിന് മുൻപ് https://covid19.emushrif.om/ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • തുടർന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് ഈ പോർട്ടലിൽ തങ്ങളുടെ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് (QR കോഡ് നിർബന്ധം) അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  • യാത്ര പുറപ്പെടുന്നതിന് മുൻപായി https://covid19.emushrif.om/ എന്ന പോർട്ടലിൽ പൂർത്തിയാക്കിയ ‘ട്രാവൽ രെജിസ്ട്രേഷൻ ഫോം’ (TRF) കോപ്പി യാത്രികർ കൈവശം കരുതേണ്ടതാണ്. ഒമാനിലെത്തിയ ശേഷം വിമാനത്താവളത്തിൽ ഈ രേഖ (പ്രിന്റ് അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിൽ) ഹാജരാക്കേണ്ടതാണ്.
  • ഇത്തരം യാത്രികർക്ക് ഒമാനിലെ വിമാനത്താവളത്തിൽ നിന്ന് PCR ടെസ്റ്റ് നിർബന്ധമാണ്.
  • ഇത്തരം യാത്രികർ ഈ PCR പരിശോധനാ ഫലം ലഭിക്കുന്നത് വരെ ക്വാറന്റീനിൽ തുടരേണ്ടതാണ്. ഈ ക്വാറന്റീൻ കാലാവധിയിൽ യാത്രികർ കൈകളിൽ ധരിക്കുന്ന ട്രാക്കിംഗ് ബാൻഡ് ധരിക്കേണ്ടതാണ്.
  • ഈ പരിശോധനയിൽ നെഗറ്റീവ് ലഭിക്കുന്നതോടെ യാത്രികർക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്നോ, സ്വകാര്യ ആശുപത്രിയിൽ നിന്നോ ഈ റിസ്റ്റ് ബാൻഡ് നീക്കം ചെയ്യാവുന്നതാണ്.
  • ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്ന യാത്രികർ 10 ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികൾക്കുള്ള പ്രവേശന നിബന്ധനകൾ:

  • വിദേശത്ത് നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത റെസിഡൻസി വിസക്കാർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
  • ഇത്തരം യാത്രികർ യാത്ര പുറപ്പെടുന്നതിന് മുൻപ് https://covid19.emushrif.om/ എന്ന പോർട്ടലിൽ തങ്ങളുടെ PCR നെഗറ്റീവ് റിസൾട്ട് (QR കോഡ് നിർബന്ധം) അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  • അതിന് ശേഷം ഇവർ യാത്ര പുറപ്പെടുന്നതിന് മുൻപ് https://covid19.emushrif.om/ എന്ന പോർട്ടലിലൂടെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ സേവനത്തിനായി (പ്രത്യേക ഇളവുകൾ ഉള്ളവർ ഒഴികെ) ബുക്ക് ചെയ്യേണ്ടതാണ്.
  • യാത്ര പുറപ്പെടുന്നതിന് മുൻപായി https://covid19.emushrif.om/ എന്ന പോർട്ടലിൽ പൂർത്തിയാക്കിയ ‘ട്രാവൽ രെജിസ്ട്രേഷൻ ഫോം’ (TRF) കോപ്പി യാത്രികർ കൈവശം കരുതേണ്ടതാണ്. ഒമാനിലെത്തിയ ശേഷം വിമാനത്താവളത്തിൽ ഈ രേഖ (പ്രിന്റ് അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിൽ) ഹാജരാക്കേണ്ടതാണ്.
  • ഇത്തരം യാത്രികർക്ക് ഒമാനിലെ വിമാനത്താവളത്തിൽ നിന്ന് PCR ടെസ്റ്റ് നിർബന്ധമാണ്.
  • ഇവർക്ക് ഒമാനിൽ 7 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്.
  • ഇവർക്ക് ഒമാനിലെത്തി എട്ടാം ദിനം ഒരു PCR ടെസ്റ്റ് കൂടി നിർബന്ധമാണ്.
  • ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്ന യാത്രികർ 10 ദിവസം കൂടി ക്വാറന്റീനിൽ തുടരേണ്ടതാണ്.

Cover Image: Oman News Agency.