ഒമാനിൽ 74 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 30, വ്യാഴാഴ്ച്ച അറിയിച്ചു. ഇതുവരെ 2348 പേർക്കാണ് ഒമാനിൽ COVID-19 സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 35 പേർ വിദേശികളും, 39 പേർ ഒമാൻ പൗരന്മാരുമാണ്.
131 പേർക്ക് കൂടി രോഗം ഭേദമായതായും ഇന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ ഒമാനിൽ രോഗമുക്തി നേടിയവർ 495 ആയി.
UPDATE:
കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായി ഇന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 33 വയസ്സ് പ്രായമുള്ള ഒരു ഒമാൻ വനിതയാണ് മരിച്ചത്. ഇതോടെ ഒമാനിൽ COVID-19 നെ തുടർന്നുള്ള മരണം 11 ആയി.