ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

Oman

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം ഒമാനിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2022 ജൂലൈ 8, വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നതാണ്.

ജൂൺ 30-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. 2022 ജൂലൈ 8 മുതൽ ജൂലൈ 12, ചൊവ്വാഴ്ച വരെ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അവധിക്ക് ശേഷം ജൂലൈ 13, ബുധനാഴ്ച മുതൽ ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.

ഒമാനിൽ 2022-ലെ ഈദുൽ അദ്ഹ ജൂലൈ 9-നായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.