ഒമാൻ: 2021 ഒക്ടോബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

GCC News

2021 ഒക്ടോബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് എനർജി ആൻഡ് മിനറൽസ് അറിയിപ്പ് പുറത്തിറക്കി. സെപ്റ്റംബർ 30-നാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഒക്ടോബർ മാസത്തിലെ M95 പെട്രോൾ, ഡീസൽ വിലകളിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

VAT ഉൾപ്പടെ 2021 ഒക്ടോബർ മാസത്തെ ഒമാനിലെ ഇന്ധന വില:

  • M95 പെട്രോൾ – ലിറ്ററിന് 239 ബൈസ. (സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 237 ബൈസ)
  • M91 പെട്രോൾ – ലിറ്ററിന് 229 ബൈസ. (സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 226 ബൈസ)
  • ഡീസൽ – ലിറ്ററിന് 258 ബൈസ. (സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 247 ബൈസ)