ഒമാൻ: യു എ ഇയുമായുള്ള പുതിയ കര അതിർത്തി കവാടം ഹത്തയിൽ പ്രവർത്തനമാരംഭിച്ചതായി ROP

GCC News

ഒമാൻ, യു എ ഇ എന്നീ രാജ്യങ്ങളെ കരയിലൂടെ ബന്ധിപ്പിക്കുന്ന പുതിയ അതിർത്തി കവാടം ഹത്തയിൽ പ്രവർത്തനമാരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2022 മാർച്ച് 20-നാണ് ROP ഇക്കാര്യം അറിയിച്ചത്.

ഇരു രാജ്യങ്ങൾക്കിടയിലും സഞ്ചരിക്കുന്നവർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിനായാണ് ഹത്ത ലാൻഡ് പോർട്ട് പുതിയ ഇടത്ത് പ്രവർത്തനമാരംഭിച്ചിരിക്കുന്നതെന്ന് ROP അറിയിച്ചു. യാത്രാ സേവനങ്ങൾ സുഗമമാക്കുന്നതിനൊപ്പം, അതിർത്തികൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനും ഈ നടപടി സഹായകമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Cover Image: Royal Oman Police.