ഒമാനിലെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച അറിയിപ്പ്

Oman

ഒമാനിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ കുറിക്കുന്ന ഈ അവസരത്തിലെ അവധി, മുഹറം മാസപ്പിറവി ദൃശ്യമാകുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും.

ഓഗസ്റ്റ് 2-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഈ അറിയിപ്പ് പുറത്തിറക്കിയത്. ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം മുഹറം ഒന്നിന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ ഔദ്യോഗികമായി അവധിയായിരിക്കും.

മാസപ്പിറവി സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അതുമായി ബന്ധപ്പെട്ട അധികൃതർ പിന്നീട് നടത്തുന്നതാണ്.