അമ്പത്തിരണ്ടാമത് ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 30, ബുധനാഴ്ച, ഡിസംബർ 1, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി. ഈ അവധി ഒമാനിലെ പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും ബാധകമായിരിക്കും.
2022 നവംബർ 16-ന് വൈകീട്ടാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്ക് തങ്ങളുടെ ജീവനക്കാരുടെ അനുമതിയോടെ ആവശ്യമെങ്കിൽ ഈ ദിനങ്ങളിൽ പ്രവർത്തിക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ടെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ദേശീയ ദിനം ആചരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഒമാൻ സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസ് (SGNC) 2022 നവംബർ 8-ന് അറിയിച്ചിരുന്നു.
രാജ്യത്തിന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മൂന്ന് ഗവർണറേറ്റുകളിൽ ലേസർ, ഡ്രോൺ ഷോകൾ സംഘടിപ്പിക്കുമെന്ന് SGNC നേരത്തെ അറിയിച്ചിട്ടുണ്ട്.
Cover Photo: File Photo of The National Day Camel Race at Al Bashair Race Track in the Wilayat of Adam in the Governorate of A’Dakhliya. Source: Oman News Agency.